ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന് അപേക്ഷിക്കാം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2016 ജനുവരിയില്‍ നടത്തുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ ഒന്‍പത് ബുധനാഴ്ച രാത്രി 12 മണിവരെ സ്വീകരിക്കും. നിശ്ചിത സമയത്തിനു മുന്‍പുതന്നെ ഇ-പെമെന്റ് സംവിധാനം ഉപയോഗിച്ച് ഫീസ് അടയ്ക്കുകയും അപേക്ഷ സമര്‍പ്പിക്കുകയും വേണം. ഓണ്‍ലൈന്‍ മുഖേന അല്ലതെയുള്ള അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in -ലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍ പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരീക്ഷാര്‍ത്ഥികള്‍ ഒരു കാരണവശാലും വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. അവര്‍ ആ രജിസ്‌ട്രേഷനിലൂടെ (പ്രൊഫൈലിലൂടെ) മാത്രം ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. സര്‍വീസിലുള്ള അന്ധരായ പരീക്ഷാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കും. അതിനാല്‍ അന്ധരായ പരീക്ഷാര്‍ത്ഥികള്‍ക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കേണ്ടതില്ല.
0 comments:
Post a Comment