ഭരണഘടനാ ദിനം നവംബര്‍ 26 ന്
ഡോ.
ബി.ആര്‍. അംബേദ്കറുടെ 125-ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി
ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച ദിനമായ നവംബര്‍ 26 ഭരണഘടനാ ദിനമായി
ആചരിക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ കളക്ടര്‍മാരും, വകുപ്പ്
തലവന്മാരും, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ എക്‌സിക്യൂട്ടീവുകളും അന്നേ
ദിവസം രാവിലെ 11 ന് ജീവനക്കാര്‍ക്ക് ഭരണഘടനയുടെ ആമുഖം
ചൊല്ലിക്കൊടുക്കേണ്ടതാണ്. എല്ലാ സ്‌കൂളുകളിലെയും അസംബ്ലികളിലും അന്നേ ദിവസം
ചൊല്ലേണ്ടതാണ്. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് മോക്ക് പാര്‍ലമെന്റുകള്‍,
ഉപന്യാസം, പ്രസംഗ മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ പൊതുജനങ്ങള്‍,
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കണം. അന്നേ
ദിവസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ജീവനക്കാര്‍ ഭരണഘടനാദിനം
ആചരിക്കും.
0 comments:
Post a Comment