/* Jayarajan */ Education Melady

Wednesday, February 17, 2016

സ്‌കൂളുകള്‍ക്ക് വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ

വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ലാത്ത ഗവണ്‍മെന്റ് /എയ്ഡഡ് സ്‌കൂളുകള്‍ വൈദ്യുതി കണക്ഷന് അപേക്ഷിക്കുമ്പോള്‍ വസ്തുവിന്റെയോ കെട്ടിടത്തിന്റെയോ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. ഇനിമുതല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെയോ മാനേജരുടെയോ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
Read More » Read more...

നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ പേ ഫിക്‌സേഷന്‍

നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് പുതുക്കിയ ശമ്പളസ്‌കെയിലില്‍ പേഫിക്‌സേഷന്‍ നടത്തുന്നതിന് എന്‍.ഐ.സി. സ്പാര്‍ക്കില്‍ പ്രത്യേക സംവിധാനമൊരുക്കി. തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ പേ ഫിക്‌സ് ചെയ്യാന്‍ എല്ലാ ഡി.ഡി.ഒ.മാരും ഈ സംവിധാനം പ്രയോജനപ്പെടുത്തണം. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ www.info.spark.gov.in, spark.gov.in/webspark, finance kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. പുതുക്കിയ ശമ്പളത്തില്‍ വരുമാന നികുതി ഈടാക്കേണ്ടതുണ്ടെങ്കില്‍ ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നുതന്നെ അത് ഈടാക്കുന്നുവെന്ന് ഡി.ഡി.ഒ.മാര്‍ ഉറപ്പുവരുത്തണമെന്നും ഇത് സംബന്ധിച്ച് ധനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read More » Read more...

Monday, February 1, 2016

പ്ലാസ്റ്റിക് ശേഖരണം ഉദ്ഘാടനം ചെയ്തു.

Students' Army for Vadakara Environment (SAVE)ന്റെ നേതൃത്വത്തില്‍ നാലാം ഘട്ട പ്ലാസ്റ്റിക് ശേഖരണത്തിന്റെ വടകര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കൂളില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. വടകര ഡി.ഇ.ഒ, ഇ.കെ.സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.റീന പ്ലാസ്റ്റിക് കൈമാറി. മേലടി ഉപജില്ലാ കണ്‍വീനര്‍ എം.സജീവന്‍ ഏറ്റുവാങ്ങി. ഗ്രീന്‍ കമ്യൂണിറ്റി ചീഫ് കോഡിനേറ്റര്‍ പ്രൊഫസര്‍ ശോഭീന്ദ്രന്‍, സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ഷൗക്കത്തലി എരോത്ത്, കെ.കുഞ്ഞികൃഷ്ണന്‍ നായര്‍, എം.പി അശോകന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ വി.ജയരാജന്‍ സ്വാഗതവും കെ.പി.മൊഹിയുദ്ദീന്‍ നന്ദിയും പറഞ്ഞു.
Read More » Read more...

Sunday, January 31, 2016

'SAVE' നാലാം ഘട്ട പ്ലാസ്റ്റിക് ശേഖരണം - വിദ്യാഭ്യാസ ജില്ലാ തല ഉദ്ഘാടനം

SAVE - നാലാം ഘട്ട പ്ലാസ്റ്റിക് ശേഖരണം - വിദ്യാഭ്യാസ ജില്ലാ തല ഉദ്ഘാടനം 2016 ഫിബ്രവരി 1 ന്  മേലടി ഉപജില്ലയിലെ കൊഴുക്കല്ലുർ കെ.ജി.എം.എസ്  യു.പി.സ്കൂളിൽ നടക്കും.
Read More » Read more...

Friday, January 15, 2016

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷയ്ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളായി

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷയ്ക്കായി പ്രത്യേക പരിശോധന സംഘങ്ങളെ നിയോഗിച്ച് പരിശോധനയും നിരീക്ഷണവും നടത്തുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അനുവദനീയമായതില്‍ കവിഞ്ഞ് കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെയും ഓട്ടോറിക്ഷ മുതലായ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി എടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വാഹനങ്ങളുടെ പുറകിലും വശങ്ങളിലും സ്‌കൂളിന്റെ ഫോണ്‍ നമ്പര്‍, ചൈല്‍ഡ് ലൈന്‍ നമ്പര്‍, 1098, മറ്റ് എമര്‍ജന്‍സി നമ്പറുകള്‍ എന്നിവയും വാഹനത്തിനുള്ളില്‍ കുട്ടികളുടെ പേരുവിവരവും രക്ഷകര്‍ത്താക്കളുടെ പേരും ഫോണ്‍ നമ്പരും അടങ്ങിയ പട്ടികയും ഉണ്ടെന്ന് ഉറപ്പ് വരുത്തും. ഡ്രൈവര്‍മാര്‍ നിര്‍ദിഷ്ട യോഗ്യതയും പരിചയവും ഉള്ളവരാണെന്നും സ്വകാര്യ വാഹനങ്ങള്‍ വിദ്യാഭ്യാസ വാഹനങ്ങളായി ഉപയോഗിക്കുന്നില്ലെന്ന് സ്‌കൂള്‍ പരിസരത്ത് തന്നെ പരിശാധന നടത്തി ഉറപ്പ് വരുത്തും. വാഹനങ്ങളില്‍ അഗ്നി ശമന ഉപകരണം, സ്പീഡ് ഗവേര്‍ണര്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവ നിലവിലുണ്ടെന്നും എന്നും പ്രവര്‍ത്തനക്ഷമമാണെന്നും ബന്ധപ്പെട്ട ആര്‍.ടി.ഒ.മാര്‍ ഉറപ്പ് വരുത്തണം. ഇ. ഐ. ബി വാഹനങ്ങളില്‍ നിര്‍ബന്ധമായും ഡോര്‍ അറ്റന്‍ഡന്റ് ഉണ്ട് എന്ന് ഉറപ്പ് വരുത്തണം ഇവര്‍ സ്റ്റോപ്പുകളില്‍ കുട്ടികളെ റോഡ് മുറിച്ച് കടക്കുന്നതിന് സഹായിക്കണമെന്ന് നിര്‍ദ്ദേശം നല്‍കണം Stage Carriage കളില്‍ സ്‌കൂള്‍ കുട്ടികളെ കയറ്റുന്നതിന് വിമുഖത കാണിക്കുന്നവരെയും അപമര്യാദയായി പെരുമാറുന്ന സ്വകാര്യ ബസ് ഉടമകള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം. എല്ലാ സ്‌കൂളുകളിലും ഒരു അദ്ധ്യാപകനെ ട്രാഫിക് നോഡല്‍ ഓഫീസറായി നിയമിക്കണം. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ നിരന്തരമായി നിരീക്ഷിക്കുന്നതിനും അപ്പപ്പോള്‍ പരിഹാരം തേടുന്നതിനും വിവിധ ഏജന്‍സികളുടെ (പോലീസ്, വിദ്യാഭ്യാസ വകുപ്പ് മുതലായവ) സഹായം തേടുന്നതിനുമായി ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ നിയോഗിക്കണം.. ഈ ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എല്ലാ സ്‌കൂള്‍ അധികാരികള്‍ക്കും ട്രാഫിക് നോഡല്‍ ഓഫീസര്‍ക്കും നല്‍കേണ്ടതുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്
Read More » Read more...

Wednesday, January 13, 2016

കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കല്‍ : മാര്‍ഗനിര്‍ദേശമായി

ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് ജില്ലാ കളക്റ്ററുടെയും ജില്ലാ പോലീസ് മേധാവിയുടെയും മുന്‍കൂര്‍ അനുമതി വാങ്ങണം. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 9.30നും വൈകിട്ട് 4.30നുമിടയില്‍ ഇത്തരം ഘോഷയാത്രകള്‍ ഒഴിവാക്കണം. അവധിദിനങ്ങളില്‍ രാവിലെ 10നും വൈകിട്ട് മൂന്നിനുമിടയില്‍ കുട്ടികളെ ഘോഷയാത്രയില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കരുത്. ഘോഷയാത്രയില്‍ കുട്ടികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനോ ഘോഷയാത്ര മൂന്നുമണിക്കൂറില്‍ കൂടാനോ പാടില്ല. ഘോഷയാത്രയില്‍ കുട്ടികളുടെ സുരക്ഷ സംഘാടകര്‍ ഉറപ്പു വരുത്തണം. വൈദ്യസഹായം ലഭ്യമാക്കുന്നതിന് ആംബുലന്‍സ് ഉള്‍പ്പെടെയുളള ക്രമീകരണങ്ങള്‍ സജ്ജീകരിക്കണം. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന പാനീയങ്ങളും ഭക്ഷണപദാര്‍ഥങ്ങളും ഗുണമേന്‍മയുളളതായിരിക്കണം. പൊതുനിരത്തിലൂടെയുളള കുട്ടികളുടെ ഘോഷയാത്ര സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ചുകൊണ്ടാകരുതെന്നും ഇതുസംബന്ധിച്ച ഹൈക്കോടതി നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറിലുണ്ട്. കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കണമെന്ന സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.
Read More » Read more...

Sunday, January 10, 2016

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നു.സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കിവരുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള അംഗത്വം നല്‍കലും ക്‌ളെയിം തീര്‍പ്പാക്കലും ജനുവരി 11 മുതല്‍ ഓണ്‍ലൈന്‍ ആകുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ഉടന്‍ മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം നല്കുന്നതിന് ജീവനക്കാരന്റെ ആദ്യ ശമ്പളത്തില്‍ നിന്നും പ്രതിമാസ വരിസംഖ്യയുടെ ആദ്യ ഗഡു കിഴിവു നടത്തണം. ഡ്രായിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ www.insurance.kerala.keltron.in എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്തശേഷം ഓരോ മാസവും തങ്ങളുടെ ഓഫീസില്‍ പുതുതായി അംഗത്വം ആരംഭിച്ച ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. ഇതേ വെബ് സൈറ്റില്‍ നിന്നുതന്നെ അപേക്ഷയുടെ തല്‍സ്ഥിതി വിവരവും, ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അംഗത്വം അനുവദിച്ചതിനുശേഷം അംഗത്വ നമ്പരും അറിയാന്‍ കഴിയും. അംഗത്വ നമ്പര്‍ അനുവദിച്ചശേഷം പാസ്സുബുക്ക് ജീവനക്കാരന്റെ ഓഫീസ് മേല്‍വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയച്ചുകൊടുക്കും. 2015 സെപ്റ്റംബര്‍ 1-നുശേഷം ആദ്യ വരിസംഖ്യ അടച്ച ജീവനക്കാരുടെ അപേക്ഷകള്‍ മാത്രമേ ഓണ്‍ലൈന്‍ ആയി സ്വീകരിക്കുകയുള്ളൂ. ഈ തീയതിക്ക് മുന്‍പ് വരിസംഖ്യ കിഴിക്കല്‍ ആരംഭിക്കുകയും എന്നാല്‍ നാളിതുവരെ ഫോം സി സമര്‍പ്പിച്ച് അംഗത്വം നേടിയിട്ടുമില്ലെങ്കില്‍ പ്രസ്തുത ജീവനക്കാര്‍ നിലവിലുള്ള രീതിയില്‍ ഫോം സി സമര്‍പ്പിച്ച് അംഗത്വം നേടേണ്ടതാണ്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും അവസാന തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും വെബ് സൈറ്റില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വീസില്‍ നിന്നും വിരമിച്ച/പുറത്തുപോയ ജീവനക്കാരന്റെ അപേക്ഷ ഫോം നമ്പര്‍ 3-ല്‍ (ജീവനക്കാരന്‍ മരണപ്പെട്ടാല്‍ അവകാശികളുടെ അപേക്ഷ ഫോം നമ്പര്‍ 5-ല്‍) ലഭിച്ചതിനുശേഷം ഡ്രായിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ ഈ വെബ് സൈറ്റില്‍ GIS Claim എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രവേശിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കണം. അപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുക്കുകയും വേണം. അതിനുശേഷം ഫോം നമ്പര്‍ 3/ഫോം നമ്പര്‍ 5 ലുള്ള അപേക്ഷ, ഓണ്‍ലൈനായി സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പാസ്സുബുക്കും സഹിതം ബന്ധപ്പെട്ട ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്. അപേക്ഷയുടെ തല്‍സ്ഥിതി വിവരം ഈ വെബ് സൈറ്റില്‍ നിന്നുതന്നെ അറിയാം. ഈ സംവിധാനം SPARK-മായി സമന്വയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, DDO മാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ക്ലെയിം ബില്ലുകളും SPARK മുഖേന തയ്യാറാക്കുന്നതിനും ട്രഷറിയിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും കഴിയും. ട്രഷറി മുഖേന ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. മറ്റുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിലവിലുള്ള രീതിയില്‍ത്തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കണം.
Read More » Read more...

Saturday, January 9, 2016

പണിമുടക്കിന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജനുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി. പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓഫീസ് സ്റ്റാമ്പ്/സീലോടുകൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ ലീവനുവദിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ തയ്യാറാകാവൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ സംശയം തോന്നുന്നപക്ഷം അപേക്ഷകനെ അടിയന്തിരമായി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടണം. അവധിയപേക്ഷയില്‍ പറയുന്ന കാരണങ്ങള്‍ എന്തായാലും പണിമുടക്കില്‍ പങ്കെടുക്കാനാണ് അവധിക്കപേക്ഷിക്കുന്നതെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാന്‍ മേലധികാരിക്ക് വിവേചനാധികാരമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവധിയപേക്ഷയില്‍ ഉടന്‍തീരുമാനം കൈക്കൊള്ളണം. അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കാന്‍ പാടില്ല. അവധി അനുവദിച്ചുനല്‍കപ്പെടുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ഓഫീസ് മേധാവി വകുപ്പ് തലവന് നല്‍കണം. ആവശ്യപ്പെട്ടാല്‍ ഏത് സാഹചര്യത്തിലാണ് അവധിയനുവദിച്ചതെന്ന് വ്യക്തമാക്കാനും ഓഫീസ് മേധാവിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. തനിക്കുകീഴിലെ ജീവനക്കാര്‍ക്ക് അവധിയനുവദിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മേലധികാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന മേലധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓഫീസ് മേധാവി സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഓഫീസ് അടഞ്ഞുകിടക്കുകയും മറ്റ് ജീവനക്കാര്‍ക്ക് ജോലിക്ക് കയറാനാകാതിരിക്കുകയും ചെയ്താല്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസറെ വിവരമറിയിക്കണം. ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ ഓഫീസര്‍ ഉടന്‍ നടപടിയെടുക്കുകയും വേണം. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടര്‍മാരും വകുപ്പ് തലവന്‍മാരും നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും തടസമില്ലാതെ കടന്നുചെല്ലാന്‍ സാഹചര്യമൊരുക്കുക, ഓഫീസിന്റെ കവാടങ്ങളില്‍ അസാധാരണമായ തിരക്കൊഴിവാക്കുക എന്നിവയും ഇവരുടെ ഉത്തരവാദിത്തമാണ്. ഇതിന് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഫീസിന്റെയും ഗേറ്റുകളുടെയും താക്കോല്‍ വകുപ്പ് തലവന്‍മാര്‍/ഓഫീസ് മേധാവികള്‍ കൈവശം സൂക്ഷിക്കണം. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പ്രവേശിക്കാനാവുംവിധം ആവശ്യമായത്ര നേരത്തേ ഓഫീസ് തുറക്കുന്നതിനുള്ള നടപടികളും ഇവര്‍ സ്വീകരിക്കണം. സമരമുണ്ടാവുകയാണെങ്കില്‍ രാത്രിയില്‍ ഓഫീസിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ വകുപ്പുതലവന്‍മാരുമായി കൂടിയാലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളില്‍ നിന്ന് വാഹനങ്ങള്‍ ആവശ്യപ്പെടുകയോ സ്വകാര്യമേഖലയില്‍ നിന്ന് വാടകയ്‌ക്കെടുക്കുകയോ ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും. സമരദിവസത്തെ വേതനം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്ന് തടഞ്ഞുവയ്ക്കും. ഗസറ്റഡ് ഓഫീസര്‍മാര്‍ ഫെബ്രുവരി മാസത്തെ പേ ബില്ലില്‍ അവര്‍ ഈ ദിവസം ജോലിക്ക് ഹാജരായിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി നല്‍കണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി, വകുപ്പ് തലവന്‍, ജില്ലാ കളക്ടര്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍, പോലീസ് സേനയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഖിലേന്ത്യാ സര്‍വ്വീസ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലുള്ളവര്‍ പേ ബില്ലില്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തേണ്ടതില്ല. സമരത്തിന്റെ പേരില്‍ അക്രമത്തിലേര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സമരദിവസം മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. സമരമുണ്ടാവുകയാണെങ്കില്‍ അന്നേ ദിവസം രാവിലെ 10.30-ന് മുമ്പ് വകുപ്പ് തലവന്‍മാര്‍ ആകെ ജീവനക്കാരുടെ പൊതുവിവരം, ജോലിക്ക് ഹാജരായവര്‍, അനധികൃതമായി ജോലിക്കു ഹാജരാകാത്തവര്‍ എന്നിവരുടെ എണ്ണം, ലഭിച്ച അവധിയപേക്ഷകളുടെ എണ്ണം എന്നിവ കാണിച്ച് പൊതുഭരണവകുപ്പിനെ (സീക്രട്ട് സെക്ഷന്‍) ഫോണിലൂടെ വിവരമറിയിക്കണം. ഫോണ്‍ (0471-2327559/2518399) ജില്ലയിലെ പ്രധാന ഓഫീസുകളിലെയും (നോണ്‍ റവന്യൂ ഉള്‍പ്പെടെ) കളക്ടറേറ്റിലെയും ഹാജര്‍ നിലയുള്‍പ്പെടെയുളള പൊതുവിവരങ്ങള്‍ ജില്ലാകളക്ടര്‍മാര്‍ രാവിലെ 11.30 നകം പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) നെ ഫോണ്‍ മുഖാന്തിരം അറിയിക്കണം. അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവര്‍ തങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച സമാനമായ പൊതുവിവരങ്ങള്‍ രാവിലെ 10.30 ന് മുമ്പ് പൊതുഭരണ വകുപ്പിനെ അറിയിക്കണം. ഇതിനുപുറമേ സെക്രട്ടേറിയറ്റ് വകുപ്പുകളിലെ ജീവനക്കാരില്‍ ജോലിക്ക് ഹാജരാകാതെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേരും ഉദ്യോഗപ്പേരുമുള്‍പ്പെടെയുളള വിവരങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവരോ അവരുടെ അസാന്നിധ്യത്തില്‍ വകുപ്പിലെ ഏറ്റവും ഉയര്‍ന്ന ഓഫീസറോ തയ്യാറാക്കണം. ഇങ്ങനെ തയ്യാറാക്കുന്ന സമാഹൃത പട്ടിക അന്നേദിവസം തന്നെ പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) സെക്രട്ടറിക്ക് മേല്‍നടപടിക്കായി നല്‍കണം. ഓഫീസ് മേധാവികളും വകുപ്പ് തലവന്‍മാരും സമാനമായ വിവരം തയ്യാറാക്കി പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് അന്നേ ദിവസം തന്നെ കൈമാറണം. ഹാജര്‍നില നിര്‍ദ്ദിഷ്ടസമയത്ത് തന്നെ നല്‍കുന്നുവെന്ന് ഉറപ്പുവരുത്തണം. ഓരോ വകുപ്പിലെയും ജീവനക്കാരുടെ എണ്ണം, സമരത്തില്‍ പങ്കെടുത്തവരുടെയും ജോലിക്ക് ഹാജരായവരുടെയും എണ്ണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തൊട്ടടുത്ത ദിവസം തന്നെ എല്ലാ വകുപ്പു തലവന്‍മാരും ജില്ലാ കളക്ടര്‍മാരും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കൃത്യമായി നല്‍കണം. തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലെ അവശ്യസേവനങ്ങള്‍ തടസപ്പെടുന്നില്ലെന്ന് എല്ലാ വകുപ്പുതലവന്‍മാരും / ഓഫീസ് മേധാവികളും കളക്ടര്‍മാരും ഉറപ്പുവരുത്തണം. ഓഫീസ് പരിസരങ്ങളില്‍ അനിഷ്ട സംഭവങ്ങളോ സംഘര്‍ഷമോ ഉണ്ടാകാതിരിക്കാന്‍ വകുപ്പുതലവന്‍മാരുമായി ആലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പിഴവുകൂടാതെ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More » Read more...

Wednesday, January 6, 2016

സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് പുതുക്കിയ നിരക്കിലുള്ള വേതനം


Read More » Read more...

SASTHROLSAVAM 2015 - HIGHER LEVEL LIST
Maths FairWork Exp FairScience FairSocial FairI.T Fair

Followers

Visitors

Blog Archive

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP