/* Jayarajan Vadakkayil */ Education Melady: ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷാപരിശീലനം

Tuesday, September 24, 2013

ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷാപരിശീലനം

2014 ജനുവരി മാസത്തില്‍ പി.എസ്.സി. നടത്തുന്ന ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഐ.എം.ജി.യുടെ തിരുവനന്തപുരം കേന്ദ്രത്തിലും, കൊച്ചി, കോഴിക്കോട് പ്രാദേശിക കേന്ദ്രങ്ങളിലും 2013 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെ പ്രത്യേക പരിശീലനം നല്‍കും. അപേക്ഷകര്‍ മുന്‍പ് ഇതേ പരിശീലന പരിപാടിയില്‍ പങ്കെടുത്തവരാകരുത്. ആവശ്യമുള്ളവര്‍ക്ക് ലഭ്യത അനുസരിച്ച് ഐ.എം.ജി. ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. താല്‍പര്യമുള്ളവര്‍ മേലധികാരിയുടെ ശുപാര്‍ശയോടുകൂടിയ അപേക്ഷ, താഴെ പറയുന്ന ബന്ധപ്പെട്ട കേന്ദ്രത്തിലേയ്ക്ക് അയയ്ക്കണം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജോലി നോക്കുന്നവര്‍ റീജിയണല്‍ ഡയറക്ടര്‍, ഐ.എം.ജി. പ്രാദേശിക കേന്ദ്രം, മെഡിക്കല്‍ കോളേജ് കാമ്പസ്, കോഴിക്കോട് - 673 008 (കോഴിക്കോട് കേന്ദ്രം) ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ -ജില്ലകളില്‍ ജോലി നോക്കുന്നവര്‍ റീജിയണല്‍ ഡയറക്ടര്‍, ഐ.എംജി. പ്രദേശിക കേന്ദ്രം, കാക്കനാട്, കൊച്ചി - 680 030 (കൊച്ചി കേന്ദ്രം), തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ജോലി നോക്കുന്നവര്‍ ഡയറക്ടര്‍ ജനറല്‍ ഐ.എം.ജി. വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം - 695 033 (തിരുവനന്തപുരം കേന്ദ്രം) അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15. വിജ്ഞാപനംwww.img.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

0 comments:

MELADY SUB DISTRICT SASTHROLSAVAM 2017

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

മേലടി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഫലങ്ങള്‍

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

MELADY SUB DISTRICT SCHOOL SASTHROLSAVAM RESULTS 2015

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

SASTHROLSAVAM 2015 - HIGHER LEVEL LIST
Maths FairWork Exp FairScience FairSocial FairI.T Fair

Followers

Blog Archive

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP