മലയാളത്തിളക്കം പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കും
പ്രൈമറി തലത്തില്‍ ഭാഷാ പിന്നാക്കാവസ്ഥ അനുവഭിക്കുന്ന മുഴുവന്‍ കുട്ടികളെയും ഭാഷാപരമായ മികവിലേക്ക് ഉയര്‍ത്തുന്നതിന് എസ്.എസ്.എ ആവിഷ്‌കരിച്ച മലയാളത്തിളക്കം പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി സ്‌കൂളുകളിലും നടപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചേംബറില്‍ ചേര്‍ന്ന അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 8 വരെയും 2018 ജനുവരി രണ്ട് മുതല്‍ 10 വരെയും രണ്ട് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും.
0 comments:
Post a Comment