ഉപജില്ലാ കലോത്സവം ഡാറ്റാ എന്‍ട്രി
ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഡാറ്റാ എന്‍ട്രി ആരംഭിക്കാവുന്നതാണ്. schoolkalolsavam.in എന്ന സൈറ്റില്‍ 'സമ്പൂര്‍ണ യൂസര്‍നെയിമും പാസ് വേഡും' നല്‍കി ലോഗിന്‍ ചെയ്യുക. പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നീ വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുക.
തുടര്‍ന്ന് വരുന്ന പേജില്‍ 'Registration' എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന School Entry എന്ന സബ്മെനുവില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന പേജിലെ വിവരങ്ങള്‍ നല്‍കുക. സ്കൂള്‍ ഫോണ്‍, അഡ്രസ്, പിന്‍കോഡ്, ഇ-മെയില്‍, സ്റ്റാന്‍ഡേര്‍ഡ്, ഹെഡ് മാസ്റ്ററുടെ പേര്, മൊബൈല്‍ നമ്പര്‍, ടീം മാനേജര്‍മാരുടെ പേര്, മൊബൈല്‍ നമ്പര്‍(Addnew ക്ലിക്ക് ചെയ്യുക) , സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണം എന്നിവ നല്‍കി Continue ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കാവുന്നതാണ്. Reports എന്ന മെനുവില്‍ ഐറ്റം കോഡുകള്‍ ലഭ്യമാണ്.
educationmelady.blogspot.in
0 comments:
Post a Comment