സ്കൂള്‍ കലോത്സവം - ഡാറ്റാ എന്‍ട്രി
schoolkalolsavam.in എന്ന സൈറ്റില്‍ പ്രവേശിച്ച് സമ്പൂര്‍ണ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. സൈറ്റിന്റെ മുകള്‍ ഭാഗത്തുതന്നെ ലോഗിന്‍ ചെയ്യാനുള്ള ബോക്സുകള്‍ നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പാസ് വേഡ് മാറ്റി , മറ്റു വിവരങ്ങള്‍ ചേര്‍ത്ത് Save ചെയ്യുക.
തുടര്‍ന്ന് വരുന്ന പേജില്‍ Registration > School Entry എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ നല്‍കുക. ഇവിടെ ടീം മാനേജരുടെ പേര് ചേര്‍ക്കേണ്ടതാണ്. അതിന് Add New ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Continue ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ കുട്ടികളുടെ പേര് എന്റര്‍ ചെയ്യാനുള്ള പേജ് കാണാവുന്നതാണ്. അഡ്മിഷന്‍ നമ്പര്‍, പേര്, ക്ലാസ്, ആണ്‍/പെണ്‍, പങ്കെടുക്കേണ്ടുന്ന ഐറ്റം കോഡ് എന്നിവ നല്‍കി, Save Participant എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഒരു കുട്ടിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. സംസ്കൃതം, അറബിക് എന്നിവ പഠിക്കുന്ന കുട്ടികള്‍ക്ക് അതത് മേളകളില്‍ കൂടി ഇതേ ക്രമത്തില്‍ പങ്കെടുക്കാം.
ഫോട്ടോ ചേര്‍ക്കാന്‍.....
കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. Photo Upload എന്നതിനു നേരെയുള്ള Browse ക്ലിക്ക് ചെയ്ത് കുട്ടിയുടെ ഫോട്ടോ സെലക്ട് ചെയ്യുക.
0 comments:
Post a Comment