Sasthrolsavam Data Entry
http://schoolsasthrolsavam.in/2015/ എന്ന വെബ് സൈറ്റില്‍ പ്രവേശിക്കുക.
Username, Password എന്നിവ നല്‍കുക. (School Code )
താഴെ കാണുന്ന രീതിയില്‍ ഒരു പുതിയ പേജ് തുറന്നുവരും.
അതില്‍ Password മാറ്റി നല്‍കുക. മറ്റു കാര്യങ്ങള്‍ പൂരിപ്പിച്ച്, change password എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ വരുന്ന പേജില്‍ സ്കൂളിന്റെ പേര് കാണാം.
അതില്‍ ക്ലിക്ക് ചെയ്യുക. സ്കൂള്‍ സംബന്ധമായ വിവരങ്ങള്‍ പൂരിപ്പിച്ച് save ക്ലിക്ക് ചെയ്യുക.
നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തി confirm ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വിവിധ മേളകളില്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിനുള്ള ഫോം കാണാവുന്നതാണ്.
അതില്‍ ആവശ്യമായ വിഭാഗം സെലക്ട് ചെയ്യുക.
തുടര്‍ന്ന് വരുന്ന പേജില്‍ Number of Escorting Teacher ന് നേരെയുള്ള കോളത്തില്‍ എണ്ണം ചേര്‍ത്ത് Tab കീ അമര്‍ത്തുക. എക്സോര്‍ട്ടിംഗ് അധ്യാപകരുടെ പേര് ചേര്‍ക്കുക.
പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരും മറ്റു വിവരങ്ങളും എന്റര്‍ ചെയ്യുക.
ശ്രദ്ധിക്കുക!!!!
പ്രവൃത്തി പരിചയ മേളയില്‍ വിദ്യാര്‍ത്ഥികളെ എന്റര്‍ ചെയ്യുമ്പോള്‍ ഓണ്‍ ദി സ്പോട്ട് മത്സരത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളെ എക്സിബിഷനില്‍ ഉള്‍പ്പെടുത്തുക. എക്സിബിഷനിലും ഓണ്‍ ദി സ്പോട്ട് മത്സരത്തിലും ഒരേ കുട്ടിക്ക് പങ്കെടുക്കാന്‍ കഴിയില്ല. എക്സിബിഷനില്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഓണ്‍ ദി സ്പോട്ട് മത്സരത്തില്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ.
0 comments:
Post a Comment