ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് വിതരണം
സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രീമെട്രിക് തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് സ്‌കൂള്‍ പ്രധാനാധ്യാപകരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുള്ളത് അടിയന്തിരമായി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണമെന്ന് പിന്നാക്കക്ഷേമ ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈനായി ഡാറ്റാ എന്‍ട്രി നടത്താന്‍ വിട്ടുപോയ വിദ്യാലയങ്ങളും കുട്ടികളുടെ വിവരങ്ങള്‍ ഭാഗികമായി നല്‍കിയ വിദ്യാലയങ്ങളും ആവശ്യമായ വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ പിന്നാക്ക സമുദായ വികസന വകുപ്പിന് സമര്‍പ്പിക്കണം. ഇത് സംബന്ധിച്ച സര്‍ക്കുലറും മാതൃകാ പ്രൊഫോര്‍മയും www.bcdd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ : 0471-2727379, 0484-2429130, 0495-22377796. Instruction & Proforma
0 comments:
Post a Comment