/* Jayarajan Vadakkayil */ Education Melady: 2016
Showing posts with label 2016. Show all posts
Showing posts with label 2016. Show all posts

Thursday, November 3, 2016

ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നവരും രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തവരുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുളള നിര്‍ദേശങ്ങളും www.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അപേക്ഷകള്‍ പൂരിപ്പിച്ച് നവംബര്‍ 30 ന് മുമ്പ് സ്‌കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ഡിസംബര്‍ 15-നകം ഡാറ്റാ എന്‍ട്രി നടത്തണമെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇ-മെയില്‍ :obcdirectorate@gmail.com

Wednesday, February 17, 2016

സ്‌കൂളുകള്‍ക്ക് വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ

വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ലാത്ത ഗവണ്‍മെന്റ് /എയ്ഡഡ് സ്‌കൂളുകള്‍ വൈദ്യുതി കണക്ഷന് അപേക്ഷിക്കുമ്പോള്‍ വസ്തുവിന്റെയോ കെട്ടിടത്തിന്റെയോ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. ഇനിമുതല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെയോ മാനേജരുടെയോ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ പേ ഫിക്‌സേഷന്‍

നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് പുതുക്കിയ ശമ്പളസ്‌കെയിലില്‍ പേഫിക്‌സേഷന്‍ നടത്തുന്നതിന് എന്‍.ഐ.സി. സ്പാര്‍ക്കില്‍ പ്രത്യേക സംവിധാനമൊരുക്കി. തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ പേ ഫിക്‌സ് ചെയ്യാന്‍ എല്ലാ ഡി.ഡി.ഒ.മാരും ഈ സംവിധാനം പ്രയോജനപ്പെടുത്തണം. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ www.info.spark.gov.in, spark.gov.in/webspark, finance kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. പുതുക്കിയ ശമ്പളത്തില്‍ വരുമാന നികുതി ഈടാക്കേണ്ടതുണ്ടെങ്കില്‍ ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നുതന്നെ അത് ഈടാക്കുന്നുവെന്ന് ഡി.ഡി.ഒ.മാര്‍ ഉറപ്പുവരുത്തണമെന്നും ഇത് സംബന്ധിച്ച് ധനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

MELADY SUB DISTRICT SASTHROLSAVAM 2017

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

മേലടി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഫലങ്ങള്‍

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

MELADY SUB DISTRICT SCHOOL SASTHROLSAVAM RESULTS 2015

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

SASTHROLSAVAM 2015 - HIGHER LEVEL LIST
Maths FairWork Exp FairScience FairSocial FairI.T Fair

Followers

Blog Archive

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP