/* Jayarajan Vadakkayil */ Education Melady: School News

School News

2015-2016

 •  നമ്പ്രത്തുകര യു.പി. സ്‌കൂളില്‍ ഔഷധോദ്യാനം
 • ഔഷധസസ്യസമ്പത്തിനെയും നാട്ടറിവിനെയും കുറിച്ച് പുതിയതലമുറയ്ക്ക് അവബോധം പകരാനായി നമ്പ്രത്തുകര യു.പി. സ്‌കൂളില്‍ സീഡ്ക്ലബ്ബിന്റെയും കാര്‍ഷികക്ലബ്ബിന്റെയും നേതൃത്വത്തില്‍ ഔഷധോദ്യാനം നിര്‍മിച്ചു. ചെടികളുടെ പേരും ശാസ്ത്രനാമവും എഴുതിയ ബോര്‍ഡുകള്‍ ഓരോ ചെടിയോടൊപ്പവും സ്ഥാപിച്ചിട്ടുണ്ട്. പ്രകൃതിജീവനരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പുതുശ്ശേരി ഇ.കെ. കുഞ്ഞിക്കണ്ണന്‍ നായരുടെ സ്മാരകമായാണ് ഔഷധോദ്യാനം ആരംഭിച്ചത്.
  ആയുര്‍വേദാചാര്യനായ കെ. നാരായണന്‍ വൈദ്യര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ്് സുരേഷ് ഒ.കെ. അധ്യക്ഷനായി. കുറ്റിയാപ്പുറത്ത് ചന്തുക്കുട്ടി, മേലടി ബി.പി.ഒ. ബാബു പയ്യത്ത്, മീനാക്ഷിയമ്മ, പ്രധാനാധ്യാപകന്‍ എം. ശ്രീഹര്‍ഷന്‍, കെ.എ. താജുദ്ദീന്‍, പി. ബബിന, കെ.പി. ശങ്കരന്‍, സി.കെ. കരുണന്‍, പി.സി. സതീശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 • ******************************************************************************************************** 
 •   എസ്.എന്‍.ബി.എം.സ്‌കൂളില്‍ ടീച്ചറമ്മ പദ്ധതി
 •  വിദ്യാര്‍ഥിനികളുടെ സുരക്ഷിതത്വവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് മേലടി എസ്.എന്‍.ബി.എം.ജി.യു.പി.സ്‌കൂളില്‍ ടീച്ചറമ്മ പദ്ധതി.സ്‌കൂള്‍ ജാഗ്രതാസമിതിയാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവന്‍ പെണ്‍കുട്ടികളെയും വിവിധ ഗ്രൂപ്പുകളിലാക്കും. ഈ ഗ്രൂപ്പുകളുടെ മേല്‍നോട്ടം ഓരോ അധ്യാപികയ്ക്കും ആയിരിക്കും. പരിപാടിയുടെ ഭാഗമായി മാതൃസംഗമം നടത്തി. ഡോ. ജോണ്‍സണ്‍ ജോര്‍ജ് ക്ലസെടുത്തു. മേലടി എ.ഇ.ഒ. എ. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബാബു നല്ലോളി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ യൂസഫ് കോറോത്ത്, കെ.കെ.പ്രേമന്‍, സ്മിത അനീഷ്, ടി.കെ.അംബിക, കെ.കെ.ലതിക, ആര്‍.വി.അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.
 • ********************************************************************************************************
 • ********************************************************************************************************
 • കിഴൂര്‍ എ.യു.പി.യില്‍ കുട്ടികളുടെ ഓണാഘോഷം ചൂല്‍ വിപ്ലവത്തിലൂടെ
  ഓണാവധിക്കാലത്ത് കിഴൂര്‍ എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നൂറുകണക്കിന് ചൂലുകള്‍ ഉണ്ടാക്കി ഓണാഘോഷത്തിന് മാറ്റുകൂട്ടി. സ്‌കൂള്‍ പരിസ്ഥിതിക്ലബ്ബ് അംഗങ്ങളാണ് 'ചൂല്‍ നിര്‍മിക്കാം സ്വയംപര്യാപ്തമാകാം' എന്ന പദ്ധതിയിലൂടെ ചൂല്‍വിപ്ലവം നടത്തിയത്. ചൂല്‍വില്പനയിലൂടെ ലഭിച്ച വരുമാനം നന്തി ആശാനികേതന്‍ അന്തേവാസികള്‍ക്ക് ഓണസമ്മാനമായി നല്‍കുകയും ചെയ്തു. ക്ലബ്ബിലെ 60 വിദ്യാര്‍ഥികളാണ് ഈര്‍ക്കില്‍ചൂല്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടത്. 20 രൂപയ്ക്കാണ് ഇവ വിറ്റത്. അടുത്ത അധ്യയനവര്‍ഷത്തെ പഠനസാമഗ്രികള്‍ വാങ്ങാനുള്ള തുക സ്വന്തമായി ഉണ്ടാക്കാനാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. ഇതിനായി അവധിസമയങ്ങളില്‍ ചൂലുകള്‍ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് കിഴൂര്‍ എ.യു.പി. വിദ്യാര്‍ഥികള്‍. സ്‌കൂളിലെ മുഴുവന്‍ കൂട്ടികളെയും ഇതില്‍ പങ്കാളികളാക്കും. ഇതിനകം കുട്ടികളുടെ ചൂല്‍ ആളുകള്‍ക്കിടയില്‍ പ്രിയം നേടിക്കഴിഞ്ഞു. കണ്‍വീനര്‍ ടി.കെ. നിമീഷ്, പി.ടി. സജീവന്‍, എന്‍. പ്രവീണ്‍, ഇ. വിപിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 • ********************************************************************************************************

  MELADY SUB DISTRICT SASTHROLSAVAM 2017

  റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

  മേലടി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഫലങ്ങള്‍

  റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

  MELADY SUB DISTRICT SCHOOL SASTHROLSAVAM RESULTS 2015

  റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

  SASTHROLSAVAM 2015 - HIGHER LEVEL LIST
  Maths FairWork Exp FairScience FairSocial FairI.T Fair

  Followers

  Blog Archive

    © Blogger templates The Professional Template by Ourblogtemplates.com 2008

  Back to TOP