മേലടി ഉപജില്ലാ കലോത്സവം - നിര്‍ദ്ദേശങ്ങള്‍
മേലടി ഉപജില്ലാ കലോത്സവം - നിര്‍ദ്ദേശങ്ങള്‍
1.എല്ലാ വിദ്യാലയങ്ങളും www.schoolkalolsavam.in എന്ന സൈറ്റില്‍ ഓണ്‍ലൈനായി ഡാറ്റാ എന്‍ട്രി നടത്തേണ്ടതാണ്. യൂസര്‍ നെയിം, പാസ് വേഡ് എന്നിവ സമ്പൂര്‍ണയുടേതാണ്.
2.ഒരു മത്സരാര്‍ത്ഥി 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.
3. ജനറല്‍ ഇനത്തിനു പുറമേ സംസ്കൃതം / അറബിക് എന്നിവയിവും 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം.
4.ഉപജില്ലാതല മത്സരത്തിലെ വിധി
നിര്‍ണയത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം
1000 രൂപ ഫീസ് സഹിതം നിശ്ചിത ഫോറത്തില്‍ പരാതികള്‍ തയ്യാറാക്കി ഒപ്പിട്ട്
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കോ ജനറല്‍ കണ്‍വീനര്‍ക്കോ മത്സരാര്‍ത്ഥി/ ടീം
മാനേജര്‍ നല്‍കേണ്ടതാണ്.
5. അറബിക് പദ്യം ചൊല്ലല്‍ മത്സരം, അറബിക്
സാഹിത്യോത്സവത്തില്‍ ഉള്ളതിനാല്‍ അറബിക് സാഹിത്യോത്സവത്തില്‍ അറബിക് പദ്യം
ചൊല്ലല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥി സ്കൂള്‍ കലോത്സവത്തിലെ
അറബിക് പദ്യം ചൊല്ലല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
6. എന്‍ട്രി CONFIRM ചെയ്തതിനു ശേഷമുള്ള PRINTOUT ഹെഡ് മാസ്റ്റര്‍ / പ്രിന്‍സിപ്പല്‍ ഒപ്പിട്ട് എ.ഇ.ഒ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
7. അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം
എന്നിവയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അറബിക് / സംസ്കൃതം
പഠിക്കുന്നവരാണെന്ന സാക്ഷ്യപത്രം എച്ച്.എം ഒപ്പിട്ട് പ്രിന്റൗട്ടിനൊപ്പം
സമര്‍പ്പിക്കേണ്ടതാണ്.
8. ഡാറ്റാ എന്‍ട്രി 22/11/2016 ന് 5 മണിക്കു മുമ്പ് പൂര്‍ത്തിയാക്കേണ്ടതാണ്.
0 comments:
Post a Comment