മേലടി ഉപജില്ലാ സ്കൂള്‍കലോത്സവം ഉദ്ഘാടനം ചെയ്തു.
മേലടി ഉപജില്ലാ സ്കൂള്‍കലോത്സവം ആവള കുട്ടോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബിജു അധ്യക്ഷനായി. രാജേന്ദ്രന് എടത്തുംകര സാംസ്കാരിക പ്രഭാഷണം നടത്തി. ലോഗോ രൂപകല്പന ചെയ്ത പ്രദീപ് മുദ്രയ്ക്ക് സ്വാഗതസംഘം ചെയര്മാന് എം. കുഞ്ഞമ്മദ് ഉപഹാരം നല്കി.
എ. പ്രദീപ് കുമാര്‍, കെ.പി. ഗോപാലന് നായര്‍, പി.കെ. റീന, സുജാത മനക്കല്, നഫീസ കൊയിലോത്ത്, കെ. നാരായണകുറുപ്പ്, ബി.ബി. ബിനീഷ്, കെ.എം. ശോഭ, കെ.കെ. ബാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപജില്ലയിലെ ആറ് പഞ്ചായത്തുകളില്‍നിന്ന് പയ്യോളി നഗരസഭയില്‍ നിന്നുമായി നാലായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. നാലിന് വൈകിട്ട് മൂന്നിനാണ് സമാപനസമ്മേളനം.
0 comments:
Post a Comment