എന്‍.ടി.എസ്./എന്‍.എം.എം.എസ്. പരീക്ഷ
പത്താം
ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള നാഷണല്‍ ടാലന്റ് സര്‍ച്ച് പരീക്ഷയും
(എന്‍.ടി.എസ്.) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള നാഷണല്‍ മീന്‍സ്
കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയും (എന്‍.എം.എം.എസ്.) നവംബര്‍ 11
രാവിലെ 8.30ന് 141 പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. നവമ്പര്‍ എട്ടിന്
നടത്താനിരുന്ന പരീക്ഷകളാണ് നവമ്പര്‍ 11ന് നടത്തുന്നത്.
പരീക്ഷാകേന്ദ്രങ്ങളില്‍ അന്നേദിവസം ഉച്ചയ്ക്ക് ശേഷമേ ക്ലാസുകള്‍
ഉണ്ടായിരിക്കുകയുള്ളൂ. സംസ്ഥാനതല ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ യോഗ്യത
നേടുന്ന വിദ്യാര്‍ത്ഥികള്‍ ദേശീയ ടാലന്റ് സര്‍ച്ച് പരീക്ഷയില്‍
പങ്കെടുക്കാം. ദേശീയതലത്തില്‍ 2000 സ്‌കോളര്‍ഷിപ്പുകള്‍ എന്‍.സി.ഇ.ആര്‍.ടി.
നല്‍കും. ദേശീയതല പരീക്ഷ മെയ് എട്ടിന് എന്‍.സി.ഇ.ആര്‍.ടി. നടത്തും.
0 comments:
Post a Comment