കോഴിക്കോട് ജില്ലാ ശാസ്ത്രോത്സവം 17ന് തുടങ്ങും
കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി
പരിചയ ഐ ടി മേള 2015 നവംബര്‍ 17,18,19 തിയ്യതികളില്‍ ബാലുശ്ശേരി ഗവ:
ബോയ്‌സ്, ഗേള്‍സ്, കോക്കല്ലൂര്‍, നന്മണ്ട ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലായി നടക്കും. 16 ന് ഉച്ചയ്ക്ക് 2 മുതല്‍ ബാലുശ്ശേരി ബോയ്‌സ് സ്‌കൂളില്‍
റജിസ്‌ട്രേഷന്‍ ആരംഭിക്കും. എല്‍പിയുപി വിഭാഗങ്ങള്‍ക്കായുളള പ്രവൃത്തി
പരിചയതമേള 17 നും ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്കായുളള
പ്രവൃത്തി പരിചയ ഇനങ്ങള്‍ 18 ന് ബാലുശ്ശേരിയില്‍ നടക്കും. 19 ന് നടക്കുന്ന
സാമൂഹ്യ ശാസ്ത്ര മേളയ്ക്കും ബാലുശ്ശേരിയാണ് വേദി. ഗണിതശാസ്ത്ര മേള 18 നും
19 നുമായി നന്മണ്ടയില്‍ നടക്കും. ഗണിതസെമിനാര്‍, പ്രശ്‌നോത്തരി എന്നിവ നവം
17 ന് നന്മണ്ടയില്‍ നടക്കും. ശാസ്ത്രമേളയ്ക്ക് 17 നും 18 നും കോക്കല്ലൂര്‍
ഹയര്‍സെക്കണ്ടറിയാണ് വേദിയാവുക. യു പി, ഹൈസ്‌കൂള്‍ മത്സരം 17 നും
ഹയര്‍സെക്കണ്ടറി, എല്‍ പി മത്സരം 18 നും നടക്കും. ജില്ലാതല ഐ ടി മേള 17
മുതല്‍ 19 വരെ ബാലുശ്ശേരി ഗേള്‍സ് ഹയര്‍ സെക്കണ്ടറിയില്‍ നടക്കും.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്കായുളള അറ്റ്‌ലസ് നിര്‍മാണ
മത്സരവും പ്രാദേശിക ചരിത്ര രചനാ മത്സരവും 17 ന് ബാലുശ്ശേരി ബോയ്‌സ്
ഹൈസ്‌കുളില്‍ നടക്കും. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുളള വൊക്കോഷണല്‍
എക്‌സ്‌പോയില്‍ കോഴിക്കോട്, വയനാട് ജില്ലകിളില്‍ നിന്നുളള
വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
0 comments:
Post a Comment