e-DROP- Online Election Data Entry
തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം സംസ്ഥാനമൊട്ടുക്ക് ആരംഭിച്ചു. സെപ്റ്റംബര്‍ 20-ലെ നില അനുസരിച്ചാണ് വെബ് അധിഷ്ഠിത സംവിധാനമായ ഇ-ഡ്രോപ്പിലൂടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം യൂസര്‍ ഐ.ഡി. യും പാസ്‌വേര്‍ഡും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഓരോ സ്ഥാപനവും ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്ന നടപടിയ്ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. സര്‍ക്കാര്‍ വകുപ്പുകള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിക്കുക. സംസ്ഥാനമൊട്ടുക്ക് 38,000 ത്തോളം വരുന്ന പോളിംഗ് സ്റ്റേഷനുകളിലായി ഒരു ലക്ഷത്തി അറുപതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് ആവശ്യമായുള്ളത്.
സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥരെപ്പറ്റിയുള്ള ഡാറ്റാ ശേഖരണവും, ഡാറ്റാ എന്‍ട്രിയും നിശ്ചിത വെബ്‌സൈറ്റില്‍ www.edrop.gov.in-ല്‍ ഒക്‌ടോബര്‍ ഒന്‍പതിനകം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒക്‌ടോബര്‍ 12 വരെ ജില്ലാ ഭരണകൂടം ബന്ധപ്പെട്ട ജില്ലയുടെ അപ്‌ലോഡ് ചെയ്ത ഡാറ്റകള്‍ പരിശോധിക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി സ്ഥലം നിശ്ചയിച്ചുകൊണ്ടുള്ള നടപടികള്‍ 15-ന് മുമ്പും നിയമന ഉത്തരവുകളുടെ വിതരണം 19-ന് മുമ്പും പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒക്‌ടോബര്‍ 26-ന് മുമ്പ് തന്നെ പരിശീലന / റിഹേഴ്‌സല്‍ ക്ലാസുകള്‍ സംഘടിപ്പിക്കണം. കമ്മീഷന്‍ നല്‍കിയിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ക്കുള്ള അറിയിപ്പില്‍ പറയുന്നു.
Local Body Election Data Entry Website

What to do?
1. | Edit Institution details |
2. | Submit Institution Details |
3. | Enter Employee Details |
4. | Submit employee & generate acknowledgment |
www.edrop.gov.in/ എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭിക്കുന്ന യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.
ആദ്യമായി സൈറ്റില്‍ പ്രവേശിക്കുമ്പോള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച Password മാറ്റേണ്ടതാണ്. തുടര്‍ന്നുള്ള ഉപയോഗത്തിന് പുതിയ Password ഉപയോഗിക്കണം.
പേജിന്റെ മുകള്‍ ഭാഗത്തായി Home , Institution, Employee Registration, Employee View, Employee Confirmation & Generation of Acknowledgement, Help, Log Out എന്നിങ്ങനെയുള്ള മെനുകള്‍ കാണാം. Institution എന്ന മെനുവില്‍ കഴ്സർ വെച്ചാൽ Institution Details Edit, Institution Submit എന്നീ സബ് മെനുകൾ കാണാം. അതിൽ Institution Details Edit ക്ലിക്ക് ചെയ്യുക. സ്ഥാപനത്തിന്റെ വിവരങ്ങൾ ചേർത്ത് സേവ് ചെയ്യുക. തുടർന്ന് Institution Submit എന്ന സബ് മെനു ക്ലിക്ക് ചെയ്ത് DECLARATION എന്നതിൻറെ മുമ്പിലുള്ള ചെക്ക് ബോക്സ് 'ടിക്ക്' ചെയ്ത് Submit ചെയ്യുക.
DECLARATION
As institution head,I certified that I have entered/edited & submitted the institution details into eDROP system as on 28/09/2015 with all present staff strength.
തുടര്‍ന്ന് Employee Registration ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് Save ചെയ്യുക. സേവ് ചെയ്ത ജീവനക്കാരുടെ പേരുകള്‍ താഴെ കാണാവുന്നതാണ്. ആവശ്യമാണെങ്കില്‍ എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആവാം. Employee View എന്ന മെനു ക്ലിക്ക് ചെയ്ത് ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിക്കാം. Employee Confirmation & Generation of Acknowledgement മെനുവിലൂടെ വിവരങ്ങല്‍ Confirm ചെയ്യുകയും Print എടുക്കുകയും ചെയ്യാം.
DECLARATION
As institution head,I certified that I have entered/edited & submitted the institution details into eDROP system as on 28/09/2015 with all present staff strength.
0 comments:
Post a Comment