E-Filing of Income Tax Returns
2014-15
സാമ്പത്തിക വര്‍ഷത്തിലെ വരുമാനം കണക്കാക്കി നാം അടക്കാനുള്ള ആദായ നികുതി
2015 ഫെബ്രുവരി മാസത്തെ ശമ്പളത്തോടു കൂടി മുഴുവനായും നാം
അടച്ചിട്ടുണ്ടായിരിക്കും. എന്നാല്‍ അതിന്‍റെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് ഈ
സാമ്പത്തിക വര്‍ഷത്തിലാണ്. 2015-16 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി
റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ആഗസ്റ്റ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
എല്ലാ വര്‍ഷവും ഇത് ജൂലൈ 31 ആയിരുന്നു. ഈ വര്‍ഷം ചില റിട്ടേണ്‍ ഫോമുകളില്‍
ചില ഭേദഗതികള്‍ വരുത്തിയിരുന്നു. അതിനെത്തുടര്‍ന്ന് നാനാഭാഗങ്ങളില്‍
നിന്നും എതിര്‍പ്പുകള്‍ നേരിട്ടു. തുടര്‍ന്ന് ഇത്തരം ഫോമുകളിലെ വിവാദ
സംബന്ധമായ ഭാഗങ്ങള്‍ നീക്കം ചെയ്ത് വീണ്ടും ഫോമുകള്‍ ലളിതവല്‍ക്കരിച്ചു.
ഇതിനെ തുടര്‍ന്ന് സോഫ്റ്റുവെയറുകളിലും ഫോറങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍
സമയമെടുത്തതിനാലാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 31
വരെ ദീര്‍ഘിപ്പിച്ചത്.
0 comments:
Post a Comment