'ശിഖ' ഉദ്ഘാടനം ചെയ്തു
മേലടി ഉപജില്ലാ അധ്യാപകദിനാഘോഷവും അധ്യാപകരുടെ സാംസ്കാരികവേദിയായ 'ശിഖ'യുടെ ഉദ്ഘാടനവും മേപ്പയ്യൂര്‍ വി.ഇ.എം. യു.പി.സ്കൂളില്‍ ഡോ. ഖദീജാ മുംതാസ് നിര്‍വഹിച്ചു . ഉപജില്ലാ വിദ്യാഭ്യാസഓഫീസര്‍ വി.പി. മിനി അധ്യക്ഷയായി. സംസ്ഥാന അധ്യാപകഅവാര്‍ഡ് ജേതാവ് കെ.പി. രാമചന്ദ്രനെ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന് പൊന്നാടയണിയിച്ചു. ഷര്‍മിന കോമത്ത്, ദിനേശ് പാഞ്ചേരി, എ.കെ. ബാലകൃഷ്ണന്, എം.എം. കരുണാകരന് എന്നിവര്‍ പ്രസംഗിച്ചു. ശിഖ കണ്‍വീനര്‍ ടി.മോഹന്‍ദാസ് സ്വാഗതവും കെ.പി. രാമചന്ദ്രന് നന്ദിയും പറഞ്ഞു.
0 comments:
Post a Comment