/* Jayarajan Vadakkayil */ Education Melady: Kalolsavam
Showing posts with label Kalolsavam. Show all posts
Showing posts with label Kalolsavam. Show all posts

Thursday, December 3, 2015

യു.പി. സംസ്കൃതോത്സവം : ചെറുവണ്ണൂര്‍ ജി.യു.പി ജേതാക്കള്‍

മേലടി ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ യു.പി.വിഭാഗം സംസ്കൃതോത്സവത്തില്‍ 95 പോയന്റ് നേടി ചെറുവണ്ണൂര്‍ ഗവ.യു.പി.സ്കൂള്‍ ജേതാക്കളായി. 77 പോയന്റ് നേടി എസ്.എന്‍.ബി.എം ഗവ.യുപി.സ്കൂള്‍ രണ്ടാം സ്ഥാനവും  74 പോയന്റ് നേടി മുചുകുന്ന് യു.പി.സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.

Monday, November 30, 2015

മേലടി ഉപജില്ലാ സ്കൂള്‍ കലോത്സവം ഇന്ന് തുടങ്ങും

മേലടി ഉപജില്ലാ കലോത്സവം ചൊവ്വാഴ്ച ആരംഭിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.പ്രദീപ് കുമാര്‍ പതാക ഉയര്‍ത്തും. കലോത്സവത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് 3 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വഹിക്കും. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ബിജു അധ്യക്ഷത വഹിക്കും. രാജേന്ദ്രന്‍ എട‌ത്തുംകര സാംസ്കാരിക പ്രഭാഷണം നടത്തും. ലോഗോ ഡിസൈന്‍ ചെയ്ത പ്രദീപ് മുദ്രയ്ക്കുള്ള ഉപഹാരവിതരണം സ്വാഗതസംഘം ചെയര്‍മാന്‍ എം.കുഞ്ഞമ്മദ് മാസ്റ്റര്‍ നിര്‍വഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.പ്രദീപ് കുമാര്‍ പ്രോഗ്രാം വിശദീകരണം ന‌ടത്തും. വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്യും.

Friday, November 20, 2015

സ്കൂള്‍ കലോത്സവം - ഡാറ്റാ എന്‍ട്രി

schoolkalolsavam.in എന്ന സൈറ്റില്‍ പ്രവേശിച്ച് സമ്പൂര്‍ണ യൂസര്‍ നെയിമും പാസ് വേഡും  ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. സൈറ്റിന്റെ മുകള്‍ ഭാഗത്തുതന്നെ ലോഗിന്‍ ചെയ്യാനുള്ള ബോക്സുകള്‍ നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പാസ് വേഡ് മാറ്റി , മറ്റു വിവരങ്ങള്‍ ചേര്‍ത്ത് Save ചെയ്യുക. 
തുടര്‍ന്ന് വരുന്ന പേജില്‍ Registration > School Entry എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ നല്‍കുക. ഇവിടെ ടീം മാനേജരുടെ പേര് ചേര്‍ക്കേണ്ടതാണ്. അതിന് Add New ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Continue ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ കുട്ടികളുടെ പേര് എന്റര്‍ ചെയ്യാനുള്ള പേജ് കാണാവുന്നതാണ്. അഡ്മിഷന്‍ നമ്പര്‍, പേര്, ക്ലാസ്, ആണ്‍/പെണ്‍, പങ്കെടുക്കേണ്ടുന്ന ഐറ്റം കോഡ് എന്നിവ നല്‍കി, Save Participant എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 
ഒരു കുട്ടിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. സംസ്കൃതം, അറബിക് എന്നിവ പഠിക്കുന്ന കുട്ടികള്‍ക്ക് അതത് മേളകളില്‍ കൂടി ഇതേ ക്രമത്തില്‍ പങ്കെടുക്കാം. 
ഫോട്ടോ ചേര്‍ക്കാന്‍.....
കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. Photo Upload എന്നതിനു നേരെയുള്ള Browse ക്ലിക്ക് ചെയ്ത് കുട്ടിയുടെ ഫോട്ടോ സെലക്ട് ചെയ്യുക.

MELADY SUB DISTRICT SASTHROLSAVAM 2017

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

മേലടി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഫലങ്ങള്‍

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

MELADY SUB DISTRICT SCHOOL SASTHROLSAVAM RESULTS 2015

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

SASTHROLSAVAM 2015 - HIGHER LEVEL LIST
Maths FairWork Exp FairScience FairSocial FairI.T Fair

Followers

Blog Archive

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP